“തോറ്റാൽ രാജ്യം വിടുമെന്ന ട്രംപിന്റെ പ്രസംഗം” ;
ഇപ്പൊ വിടുന്നില്ലേന്ന് നെറ്റിസൺസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗം ഓര്‍മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിടേണ്ട അവസ്ഥയാണെന്ന് ട്രംപ് ഒക്ടോബറില്‍ ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെ പറഞ്ഞിരുന്നു. രാജ്യം വിടുന്നില്ലേയെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്.
‘തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ഞാന്‍ നിങ്ങളോട് ഒരിക്കലും സംസാരിച്ചേക്കില്ല. നിങ്ങള്‍ എന്നെ ഒരിക്കലും കണ്ടെന്നും വരില്ല. ചിലപ്പോള്‍ എനിക്ക് രാജ്യം വിടേണ്ടിവരും’ -ട്രംപ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ വിജയം ട്രംപ് അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നാണ് ട്രംപിന്‍റെ വാദം. ബൈഡനെ ഒരു സംസ്ഥാനത്തും വിജയിയായി പ്രഖ്യാപിച്ചിട്ടില്ല. നിയമപരമായി ഞങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ട ശേഷമേ ആത്യന്തിക വിജയിയെ നിര്‍ണയിക്കാനാകൂവെന്നും ട്രംപ് പറയുന്നു.

