മൂക്ക് മുറിച്ചു , തേറ്റ ഫിറ്റ് ചെയ്ത , സാത്താനാകാൻ മേക്കേൽ , മോഡിഫിക്കേഷന് പിന്നിൽ ഭാര്യ

ബോഡി മോഡിഫിക്കേഷനിലൂടെ ലോകത്തെ ഞെട്ടിക്കുകയാണ് ബ്രസീലിയന്‍ പൗരനായ മൈക്കേല്‍ ഫാരോ ഡോ പ്രാഡോ എന്ന 44 കാരന്‍. ശസ്ത്രക്രിയയിലൂടെ മൂക്ക് നീക്കം ചെയ്ത പ്രാഡോ, കൊമ്ബുകളും ദംഷ്ട്രകളും വച്ചുപിടിപ്പിക്കുകയും ചെയ്തു. മനുഷ്യപ്പിശാച് (ഹ്യുമന്‍ സാത്താന്‍) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രാഡോ തന്റെ ശരീരത്തില്‍ അസാധാരണമാംവിധം മോഡിഫിക്കേഷന്‍ നടത്തുന്നത്. കൃഷ്ണമണിയില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ 80 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്. ശരീരത്തില്‍ നിരവധി പിയേഴ്‌സിംഗുകളും ഉണ്ട്. നാവ് നേരത്തെ തന്നെ പിളര്‍ത്തിയിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പ്രാഡോ ഏകദേശം 35 ശസ്ത്രക്രിയകള്‍ ചെയ്തു. അവസാന ശസ്ത്രക്രിയയിലാണ് പല്ലുകളില്‍ മോഡിഫിക്കേഷന്‍ നടത്തി ദംഷ്ട്രകള്‍ സ്ഥാപിച്ചത്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ജീവിക്കുന്നതെന്നും മറ്റാരെയും മാതൃകയാക്കിയല്ല ഇത്തരം മാറ്റങ്ങളെന്നുമാണ് പാഡ്രോ ഒരു ലൈഫ് സ്റ്റൈല്‍ മാസികയോട് പ്രതികരിച്ചത്. ബോഡി മോഡിഫിക്കേഷന്റെ ഭാഗമായി മൂക്ക് നീക്കം ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് താനെന്നും ഇയാള്‍ അവകാശപ്പെടുന്നു.
ടാറ്റൂ ആര്‍ട്ടിസ്റ്റ് ആണെങ്കിലും സ്വന്തം ശരീരത്തില്‍ പാഡ്രോ ഇതുവരെ ടാറ്റൂ ചെയ്തിട്ടില്ല. പ്രൊഫഷണല്‍ ബോഡി മോഡിഫയര്‍ ആയ ഭാര്യയും ഏതാനും സുഹൃത്തുക്കളുമാണ് ഇയാളുടെ രൂപമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. ഭാര്യയും ചെറിയ രീതിയിലുള്ള മോഡിഫിക്കേഷനുകള്‍ സ്വന്തം ശരീരത്തില്‍ നടത്തുന്നുണ്ട്. ടാറ്റൂ, പിയേഴ്‌സിംഗുകള്‍, ഇംപ്ലാന്റുകള്‍, സര്‍ജറികള്‍ എന്നിവയിലൂടെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെയാണ് ബോഡി മോഡിഫിക്കേഷന്‍ എന്നു പറയുന്നത്. സാംസ്‌കാരികവും പാരമ്ബര്യവുമായ കാരണങ്ങളാല്‍ ലോകത്തിന്റെ പലയിടങ്ങളിലും ബോഡി മോഡിഫിക്കേഷന്‍ നിലനിന്നിരുന്നു.

