KSDLIVENEWS

Real news for everyone

ഉപ്പളയിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ മൊഗ്രാൽപുത്തൂർ സ്വദേശിനിയായ സ്ത്രീയുടെ ബാഗില്‍ നിന്നു 20 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

SHARE THIS ON

കാസർകോട്: ബസ് യാത്രയ്ക്കിടയിൽ സ്ത്രീയുടെ ബാഗിൽ നിന്നു 20 പവൻ സ്വർണ്ണം കവർന്നതായി പരാതി. മൊഗ്രാൽപുത്തൂർ, ബയലുഗദ്ദെയിലെ ലക്ഷ്‌മി (55) യുടെ സ്വർണ്ണമാണ് നഷ്ടമായത്. കാസർകോട് നിന്നു തലപ്പാടി ഭാഗത്തേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു ലക്ഷ്മി. മൊഗ്രാൽ പുത്തൂരിൽ നിന്നു ബസിൽ കയറി ഉപ്പള ബസ് സ്റ്റാന്റിൽ ഇറങ്ങി ബേക്കൂറിൽ എത്തിയപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടമായ വിവരം അറിഞ്ഞതെന്നു ലക്ഷ്മി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!