രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,51,110 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 87,59,969 ലക്ഷവും ;
24 മണിക്കൂറിനിടെ 41,322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 485 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 93,51,110 ആയി ഉയര്‍ന്നു.
ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ നാലു ശതമാനം കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 4,54,940 പേരാണ്. ഇന്നലെ മാത്രം 41,452 പേര് രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 87,59,969 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം രാജത്ത് കോവിഡ് ബാധിച്ച് 485 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1.36,200 ആയി ഉയര്‍ന്നു.

