KSDLIVENEWS

Real news for everyone

ഭിന്നശേഷിക്കാർക്കും രോഗബാധിതർക്കും മുതിർന്ന പൗരന്മാർക്കും ക്യൂ വേണ്ട

SHARE THIS ON

കാസർഗോഡ് • രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും വോട്ടർമാരെ പോളിങ്‌ സ്റ്റേഷനുകളിൽ എത്തിക്കാൻ വാഹനമൊരുക്കുന്നത് കുറ്റകരമാണ്. പഞ്ചായത്തിൽ പോളിങ്‌ സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭയിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ അനുവാദമില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌കും ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ കരുതണം.
സ്ലിപ്പ് വിതരണത്തിന് രണ്ടു പേരിൽ കൂടുതൽ പാടില്ല. മാസ്‌കും കൈയുറയും ധരിക്കണം.ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല. ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ചു ഇരിക്കണം.
തെരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥൻ, പ്രിസൈഡിങ് ഓഫീസർ, വെബ് കാസ്റ്റിങ്‌ ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്ക്‌ മാത്രമേ പോളിങ് സ്‌റ്റേഷനിൽ മൊബൈൽ ഫോൺ അനുവദിക്കൂ. ഭിന്നശേഷിക്കാർ, രോഗ ബാധിതർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!