കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട ; പിടികൂടിയത് ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണം

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തില്‍ എത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണമിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. വിപണിയില്‍ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരുമെന്നാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ ഐ എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്‌തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.കുഴമ്ബ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചാണ് ഒട്ടുമിക്ക സ്വര്‍ണക്കടത്തുകളും സംസ്ഥാനത്ത് നടത്തുന്നത്.

