KSDLIVENEWS

Real news for everyone

കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ മരണം ; ഫ്ലാറ്റുടമ ഒളിവിലെന്ന് പൊലീസ് , അന്വേഷണം തുടരുന്നു .

SHARE THIS ON

കൊച്ചി: കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇയാളും കുടുംബവും ഒളിവിലെന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് പറയുന്നത്. കുമാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ഫ്ലാറ്റുടമ അഡ്വ. ഇംതിയാസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും.

ഇയാളെ അന്വേഷിച്ച്‌ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഫ്ലാറ്റില്‍ എത്തിയിരുന്നു. രണ്ടുദിവസമായി ഇവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് പൊലീസിന് കിട്ടിയത്. അഭിഭാഷകനെ പൊലീസ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ മുന്‍കൂ‍ര്‍ ജാമ്യത്തിനുളള സാധ്യതകളും അഭിഭാഷകന്‍ തേടുന്നതായി സൂചനയുണ്ട്.മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് വീണാണ് വീട്ടു ജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി കുമാരി മരിച്ചത്. സാരികള്‍ കൂട്ടിക്കെട്ടി താഴേക്കിറങ്ങി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് കുമാരിക്ക് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ പുലര്‍ച്ചെ കൊച്ചി മരടിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുമാരി മരിച്ചത്. തുടര്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നും വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പോസ്റ്റുമാര്‍ട്ടം അടക്കമുളള തുടര്‍ നടപടികള്‍ക്ക് കാലതാമസം നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!