ഗാര്‍ഹിക ഉപഭോക്താക്കൾക്ക് തിരിച്ചടി ; പാചവാതക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് 100 രൂപ

ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.

