കാണാതായ ഇന്തോനേഷ്യൻ വിമാനഭാഗങ്ങൾ കണ്ടത്തി

ജകാര്‍ത്ത: കഴിഞ്ഞാഴ്ച 62 പേരുമായി ജാവ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിെന്റ കോക്പിറ്റ് വോയ്സ് റെക്കോര്ഡറിെന്റ ഭാഗങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു. 14 വിമാനങ്ങളിലും 21 ബോട്ടുകളിലും 62 കപ്പലുകളിലുമായി 40,00ത്തോളം പേരടങ്ങുന്ന ദൗത്യസംഘമാണ് വിമാനത്തിെന്റ അവശിഷ്ടങ്ങള്‍ക്കും മരിച്ചവരെ കണ്ടെത്താനുമായി തെരച്ചില്‍ നടത്തുന്നത്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായവുമുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോര്ഡറിെന്റ സി.വി.ആര്‍ ബാറ്ററികളും ദീപസ്തംഭവും ആണ് കണ്ടെത്തിയത്. മറ്റുപ്രധാന ഭാഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
നേരത്തേ കണ്ടെത്തിയ ഡാറ്റ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.

