ട്രംപ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി, വൈറ്റ് ഹൗസ് വിട്ട് നേരെ ഫ്ലോറിഡയിലേക്ക് പറക്കുമ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രം പിനൊപ്പം തന്നെ

വാഷിങ്ടണ്‍: നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ച് അധികാരം കൈമാറാന്‍ നില്‍ക്കാതെ ഡൊണാല്‍ഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പോയതോടെ പുലിവാല് പിടിച്ചത് അമേരിക്കന്‍ സൈന്യം. അമേരിക്കന്‍ ആണവായുധങ്ങളുടെ രഹസ്യ കോഡുകള്‍ അടങ്ങിയ ആണവപ്പെട്ടിയാണ് സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കുന്നത് വരെ ഔദ്യോഗികമായി പ്രസിഡന്റ് ട്രംപ് തന്നെയാണ്. ഔദ്യോഗികമായി പ്രസിഡന്റാണ് ആണവപ്പെട്ടിയുടെ സൂക്ഷിപ്പുകാരനും. പ്രസിഡന്റ് എവിടെ പോയാലും ആണവപ്പെട്ടിയും പേറി സൈനിക സംഘവും ഒപ്പമുണ്ടാകും.
ഇക്കുറി ട്രംപ് വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോകുമ്ബോഴും അതിന് മാറ്റം വരുത്താനായില്ല എന്നതാണ് സൈന്യത്തിന് തലവേദനയായത്.
യുഎസ് സംയുക്തസേനയുടെ സര്‍വസൈന്യാധിപനായ പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടിയാണിത്. ആക്രമണ സാഹചര്യമുണ്ടായാല്‍ അടിയന്തര ഉത്തരവു നല്‍കുന്നതിനു പ്രസിഡന്റ് ഒപ്പം കൊണ്ടുനടക്കുന്നു. പ്രസിഡന്റിന്റെ ഒപ്പമുള്ള സൈനിക സംഘമാണ് ഇതിന്റെ സൂക്ഷിപ്പുകാര്‍.
ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതുവരെ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് അധികാരമുണ്ട്. വേണമെങ്കില്‍ സുപ്രധാന തീരുമാനങ്ങളുമെടുക്കാം. ആ നിലയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് നില്‍ക്കാതെ ട്രംപ് ഫ്ളോറിഡയിലേക്ക് പോയ ട്രംപിനെ അനുഗമിച്ച സൈനികര്‍ ആണവപ്പെട്ടിയും ഒപ്പംകൊണ്ടുപോയി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിലായിരുന്നു യാത്ര. മണിക്കൂറുകള്‍ പറന്നുവേണം പെട്ടിയുമായി അവിടെയെത്താന്‍. ബൈഡന്‍ അധികാരമേറ്റ് പ്രസിഡന്റായ ആ നിമിഷം തന്നെ ആണവപ്പെട്ടികളുമായി സൈനികര്‍ തിരിച്ച് വാഷിങ്ടണിലേക്ക് വരികയും വേണം. പ്രസിഡന്റിന് ഒപ്പമല്ലാതെ ആണവപ്പെട്ടികള്‍ ഇത്തരത്തില്‍ പറക്കുന്നത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ട്.
ലോഹ ബ്രീഫ്കേസിനു കറുത്ത തുകല്‍ ആവരണമാണ്. പിടിയുടെ സമീപം ചെറിയ ആന്റിന. 20 കിലോ തൂക്കമുള്ള പെട്ടി ആദ്യം ഉപയോഗിച്ചതു ജോണ്‍ എഫ്. കെന്നഡിയാണ്. ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ മിസൈലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അണ്വായുധങ്ങളുടെ പൂര്‍ണ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലാക്കാനാണു കെന്നഡി ഈ സംവിധാനം സ്ഥാപിച്ചത്. സമാനമായ പെട്ടി സോവിയറ്റ് യൂണിയനും ഉപയോഗിച്ചിരുന്നു ‘ചിഗറ്റ്’ എന്ന പേരില്‍. യൂറി യൂറി ആന്ദ്രപ്പോവിന്റെ കാലത്ത് ഈ സംവിധാനത്തിനു തുടക്കംകുറി�

