KSDLIVENEWS

Real news for everyone

ക്ഷയ രോഗികൾക്കുള്ള സൗജന്യ ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രം മുഖേന മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന്കഴിക്കുന്ന മുഴുവൻ ക്ഷയ രോഗികൾക്കും കിറ്റ് വിതരണം ചെയ്തു , ഭാരതത്തിൽ ആദ്യമായി ഇത്തരത്തിൽ ക്ഷയ രോഗികൾക്ക് കിറ്റ് വിതരണം ആരംഭിച്ചത് മൊഗ്രാൽ പുത്തൂർ പഞ്ചായത്താണ് .ഇത് മാതൃകയാക്കി ജില്ലയിലെ പല പഞ്ചായത്തും കിറ്റ് വിതരണം ആരംഭിച്ചിരുന്നു . പദ്ധതി ദേശിയ തലത്തിൽ അംഗീകാരം കിട്ടുകയ്യും, ദേശീയ തലത്തിൽ ക്ഷയ രോഗികൾക്ക് മാസം 500 രൂപ കൊടുക്കുന്ന പദ്ധതി ആരംഭിക്കുകയും ചെയ്തു
പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് എ എ ജലീൽ ഉത്ഘാടനം ചെയ്യ്തു ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബെള്ളൂർ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ , മെഡിക്കൽ ഓഫീസർ ഡോ നസ്മിൻ ജെ നസീർ ,എച്‌ ഐ സജീവ് , ജെ എച് ഐ മാർ ,ജെ പി എച് എൻ മാർ ,ആശ വർക്കർ മാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!