വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു ; പരാതിയിൽ അർണബിന് ഡൽഹി കോടതിയുടെ നോട്ടീസ്

മാനനഷ്ട കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്. പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹരജിയിലാണ് ഗോസ്വാമിക്ക് നോട്ടീസ് ലഭിച്ചത്.
ഭരണകൂടത്തിനെതിരെ അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് റിപബ്ലിക് ടിവി വ്യാജ വീഡിയോ കാണിച്ചതിനെതിരെ പി.എഫ്.ഐ പി.ആര്‍ ഡയറക്ടര്‍ ഡോ. എം ശമൂന്‍ ആണ് കോടതിയെ സമീപിച്ചത്. എഡിറ്റഡ് വീഡിയോ കാണിച്ച് താന്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും ഭരണകൂട സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ചതായും അര്‍ണബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം.
പൗരത്വ വിരുദ്ധ സമരത്തിനിടെ, ഗവേഷക വിദ്യാര്‍ഥിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ അക്രമാസക്തമായ സമരം നയിക്കേണ്ടതിനെ കുറിച്ച് തന്നോട് സംസാരിച്ചെന്നും എന്നാല്‍ താന്‍ ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള സമര മാര്‍ഗത്തെ കുറിച്ച് അയാളെ തിരിച്ച് ബോധിപ്പിച്ചെന്നും ശമൂന്‍ പറഞ്ഞു.എന്നാല്‍ ചാനലില്‍ സ്റ്റിങ് ഓപ്പറേഷന്‍ എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ എഡിറ്റ് ചെയ്തതും തെറ്റിധരിപ്പിക്കുന്നതാണെന്നും പറഞ്ഞു.
വീഡിയോ പുറത്ത് വന്നത് മാനനഷ്ടത്തിന് ഇടയാക്കി. നിരവധി സുഹൃത്തുക്കള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളിച്ച് അതൃപ്തി അറിയിച്ചു. തൊഴില്‍ സംബന്ധമായും നിരവധി ബുദ്ധിമുട്ടുകളുണ്ടായെന്നും ഡോക്ടര്‍ ശമൂന്‍ പറഞ്ഞു.
മെയ് ഇരുപത്തിയൊന്നിന് ഹരജി വീണ്ടും പരിഗണിക്കും

