കോവിഡ്: രാത്രികാല കര്‍ഫ്യു 10 മണി മുതലാക്കണം, നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണം; കേരളാ മുസ്‌ലിം ജമാഅത്ത്

കാസര്‍ഗോഡ്: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും ഭരണകൂടവും ഏര്‍പ്പെടുത്തിയ നിയന്ത്രണവുമായി എല്ലാവരും സഹകരിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ആരാധനാലയങ്ങളിലും മറ്റും സാമൂഹിക അകലവും മാസ്‌ക്, മുസല്ല ഉപയോഗവും കര്‍ശനമായി പാലിക്കുന്നതില്‍ വിശ്വാസികള്‍ പൂര്‍ണ്ണ സഹകരണമാണ് നല്‍കി വരുന്നത്. സാമൂഹിക വ്യാപനം തടയുന്നതിന് വ്യാപക ബോധവല്‍കരണമാണ് കേരളാ മുസ്‌ലിം ജമാഅത്തിനും അനുബന്ധ സംഘടനകളുടെ കീഴില്‍ മഹല്ലുകളില്‍ നടക്കുന്നത്.
തറാവീഹും നഗരങ്ങളില്‍ നിന്ന് കച്ചോടം കഴിഞ്ഞ് വീട്ടിലെത്താനുള്ള സൗകര്യങ്ങളും പരിഗണിച്ച് രാത്രികാല കര്‍ഫ്യൂ 9 മണി എന്നത് 10 മണി മുതലാക്കി മാറ്റണമെന്ന് മുസ്‌ലിം ജമാഅത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുക്രി ഇബ്‌റാഹീം ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, സി എല്‍ ഹമീദ് ചെമ്മനാട്, കന്തല്‍ സൂപ്പി മദനി, യൂസുഫ് മദനി ചെറുവത്തൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

