KSDLIVENEWS

Real news for everyone

ദീപം തെളിയിച്ച് എല്‍.ഡി.എഫിന്റെ വിജയദിനാഘോഷം

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ചരിത്രവിജയം പാർട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് പ്രവർത്തകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരുവിൽ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിച്ച ചരിത്രവിജയത്തിന്റെ ഭാഗമായാണ് ഈ ദിവസം വിക്ടറി ഡേ അഥവാ വിജയദിനം എന്ന നിലയിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോവിഡ് കാലമായതിനാൽ മറ്റു തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും റാലികളുമൊന്നും സംഘടിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് ഓരോവീടുകളിലും കുടുംബാംഗങ്ങളും മറ്റുള്ളവരും ചേർന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വെളിച്ചം ജനങ്ങൾക്ക് നൽകുന്നതിനുള്ള പ്രതീകാത്മകമായ ഒരു പരിപാടിയാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിലും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!