KSDLIVENEWS

Real news for everyone

തിരികെയെത്തിയപ്പോള്‍ മാത്യു കണ്ടു, വീടിരുന്ന സ്ഥലത്തെ മണ്‍കൂന

SHARE THIS ON

കൊക്കയാർ: സുഹൃത്തുക്കളെ സന്ദർശിക്കാൻ കുടുംബസമേതം കൊച്ചിയിൽ പോയതാണ് കൊക്കയാർ മാപ്പുച്ചിമറ്റത്ത് മറ്റത്തുപടീഷയിൽ മാത്യു ഉമ്മൻ. ശനിയാഴ്ച 10.30 ഓടെ പ്രകൃതി ദുരന്തത്തിന്റെ വിവരം അറിയിച്ചുകൊണ്ട് ബന്ധുവിന്റെ ഫോൺ വിളിയെത്തി. തിരികെയെത്തിയപ്പോൾ വീടിരുന്ന സ്ഥാനത്ത് കല്ലുപോലും ശേഷിച്ചിട്ടില്ല. ഭാര്യ ജിഷ, മാത്യുവിന്റെ പ്രായമായ അച്ഛനെയും അമ്മയെയുമാണ് ഉടൻ അന്വേഷിച്ചത്.

Mathrubhumi Malayalam News
മാത്യുവിന്റെ വീട് ഉരുൾപൊട്ടലിൽ തകരുന്നതിന് മുമ്പ്.

വലിയ ശബ്ദത്തോടെ പാറക്കൂട്ടവും മരങ്ങളും ഒഴുകിവരുന്നതുകണ്ട് സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബന്ധു രക്ഷപെടുത്തുകയായിരുന്നു എന്ന മറുപടിയാണ് അവരിൽ നിന്ന് ലഭിച്ചത്. മാതാപിതാക്കൾ സുരക്ഷിതരായതിന്റെ ആശ്വാസമുണ്ടെങ്കിലും അപകടത്തിൽ അയൽവാസികളെ കാണാതായത് ഏറെ വിഷമിപ്പിച്ചു.

Mathrubhumi Malayalam News
മാത്യുവിന്റെ വീടിരുന്ന സ്ഥലം ഉരുളെടുത്തപ്പോൾ ഒഴുകിവന്ന ഓട്ടോറിക്ഷകളും കാണാം

വീട്ടിൽ കളിക്കാൻ വരാറുണ്ടായിരുന്ന അയലത്തെ കുഞ്ഞുങ്ങളെയുൾപ്പെടെ കണ്ടെത്താനായിട്ടില്ല. 18 വർഷം മുമ്പാണ് വീടിന്റെ നിർമാണം പൂർത്തിയാക്കുന്നത്. ആയുസ്സിന്റെ സമ്പാദ്യമായ വീട് നഷ്ടമായതോടെ ബന്ധുവീട്ടിൽ അഭയംതേടി. കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ജീവനക്കാരനാണ് മാത്യു. ഉള്ളതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയത് ആശ്വസമായെന്ന് ഭാര്യ ജിഷ മാത്യുവും മക്കളായ ആഷിഷ് ജോഷ്വ എന്നിവരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!