KSDLIVENEWS

Real news for everyone

ഇന്ധന തീരുവ കുറച്ചത് തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിമൂലം: വി.ഡി സതീശന്‍

SHARE THIS ON

ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടിയും ഉയര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മര്‍ദ്ദവുമാണ് കേന്ദ്ര സര്‍ക്കാരിനെ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നും അപ്പോഴും 2014ല്‍ യു.പി. എ. സര്‍ക്കാര്‍ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും സര്‍ക്കാര്‍ ഈടാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നല്‍കുന്നവര്‍ അത് മറന്നു പോവരുതെന്നും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് വിലനിയന്ത്രണാധികാരം കമ്ബനികള്‍ക്ക് നല്‍കിയതാണ് ഇന്ധന വില കൂടാന്‍ കാരണം എന്ന വാദം ഉയര്‍ത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു. വിപണി വില നിശ്ചയിക്കുക എന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയില്‍ മുന്നൂറ് ഇരട്ടിയോളം കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയ എക്‌സൈസ് തീരുവയും അതിനനുസരിച്ചു വര്‍ധിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വര്‍ധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയില്‍ എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്. അപ്പോഴും 2014ല്‍ യു. പി. എ. സര്‍ക്കാര്‍ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം. സര്‍ക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നല്‍കുന്നവര്‍ അത് മറന്നു പോവരുത്. ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടിയും ഉയര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മര്‍ദ്ദവും ആണ് സര്‍ക്കാരിനെ ഇപ്പോള്‍ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് വിലനിയന്ത്രണാധികാരം കമ്ബനികള്‍ക്ക് നല്‍കിയതാണ് ഇന്ധന വില കൂടാന്‍ കാരണം എന്ന വാദം ഉയര്‍ത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടി. വിപണി വില നിശ്ചയിക്കുക എന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നയമല്ല, അടിസ്ഥാന വിലയില്‍ മുന്നൂറ് ഇരട്ടിയോളം കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയ എക്‌സൈസ് തീരുവയും അതിനനുസരിച്ചു വര്‍ധിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ടാകസും സെസ്സും ആണ് വില വര്‍ധിപ്പിക്കുന്നതെന്നു ഇതോടെ വ്യക്തമാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത് ന്യായമായ എക്‌സൈസ് തീരുവ മാത്രം ഈടാക്കി ഇന്ധനം ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ്. അവശ്യ സാധനങ്ങളുടെ വില ഉള്‍പ്പടെ ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ അത് ഉപകരിക്കും. അതിനുള്ള നടപടിയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!