KSDLIVENEWS

Real news for everyone

യു​പി തെ​ര​ഞ്ഞെ​ടു​പ്പി​ന്
ശേ​ഷം ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കും:
ലാ​ലു പ്ര​സാ​ദ് യാ​ദ​വ്

SHARE THIS ON

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ക്കു​മെ​ന്ന് ആ​ർ​.ജെ.​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്. സർക്കാർ നാടകം കളിക്കുകയാണ്. കേ​ന്ദ്രം എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച ന​ട​പ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ർഥ ആ​ശ്വാ​സം ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണ്. പെട്രോൾ വില അഞ്ച് രൂപ കുറച്ച മോദി സർക്കാർ നാടകം കളിക്കുകയാണ്. ഇന്ധന വില ലിറ്ററിന് 50 രൂപ കുറച്ചാൽ അത് ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ നടത്താറുള്ള പരിശോധനകൾക്കുവേണ്ടി ന്യൂഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.

അ​തേ​സ​മ​യം, പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 70 രൂ​പ​യി​ൽ താ​ഴെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ർ.​ജെ​.ഡി നേ​താ​വും ബീ​ഹാ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 70 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ അ​ത് വ​ലി​യ തു​ക​യാ​യാ​ണ് ബി​.ജെ​.പി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് 100ന് ​മു​ക​ളി​ലെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!