KSDLIVENEWS

Real news for everyone

വാട്സ് ആപ്പ് വഴി കുരുക്ക്; ഡോക്ടര്‍ക്ക് ഭീഷണി, ഹണി ട്രാപ്പിന് ശ്രമിച്ച യുവതികള്‍ കുടുങ്ങി

SHARE THIS ON

തൃശൂര്‍: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ (Doctor) ഹണി ട്രാപ്പില്‍പ്പെടുത്തി (Honey Trap) പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. മണ്ണുത്തി കറപ്പം വീട്ടില്‍ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികള്‍ നടത്തിയത്.

കേസ് നല്‍കാതിരിക്കണമെങ്കില്‍ മൂന്നു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികള്‍. ഇതിന് വേണ്ടി പലതവണ വാട്‌സ് ആപ്പ് കാള്‍ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ സി ബൈജു, സിനീയര്‍ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മത പുരോഹിതന്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മത പുരോഹിതന്‍ (Religious pries) പിടിയില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി (Native of Malappuram Kuzhimanna) അബ്ദുല്‍ മജീദ് സഖാഫിയെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് (Police) അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. അഹ്ലുസ്സുന്ന എഡ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരിലായിരുന്നു സാമ്ബത്തിക തട്ടിപ്പ്. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

ബത്തേരി സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുള്‍മജീദ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റു സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ‘അഹ്ലുസുന്ന എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന സന്നദ്ധസംഘടനയുടെ മറവില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു അബ്ദുള്‍ മജീദിന്റെ വാഗ്ദാനം. ഈ വിധത്തില്‍ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.

ബത്തേരി സ്വദേശിയില്‍നിന്ന് വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് 2020-ല്‍ രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിര്‍മിച്ചുനല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറു മാസംകൊണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വീട് നിര്‍മിച്ചുനല്‍കുന്നതിനുവേണ്ടി ചെറിയൊരു തുക മുന്‍കൂറായി വേണമെന്നും ബാക്കി തുക സ്‌പോണ്‍സറില്‍നിന്ന് കണ്ടെത്തുമെന്നും പറഞ്ഞായിരുന്നു ആളുകളില്‍നിന്നും പ്രതി പണം കൈപ്പറ്റിയിരുന്നത്. ഇവരുടെ നേതൃത്വത്തില്‍ മുമ്ബ് ചിലര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതിനാലാണ് വീട് നിര്‍മിച്ചു നല്‍കാനാവാതെ പോയതെന്നാണ് പ്രതിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!