സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയില്ല; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ട്വന്റിഫോറിനോട്. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞ തവണ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി. ( dont havy any expectations says vd satheeshan )
‘കഴിഞ്ഞ തവണ പ്രഖ്യാപിച്ച പരിപാടികള്‍ തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ബജറ്റിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റിംഗാണ് ആവശ്യം. ബജറ്റില്‍ പറയുന്ന കാര്യങ്ങളുടെ മുക്കാല്‍ ഭാഗം കാര്യങ്ങളും നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. അതുകൊണ്ട് വരുമാനമില്ല, ചെലവ് വര്‍ധിക്കുന്നു. ചെലവ് നിയന്ത്രിക്കാന്‍ കഴിയുന്നുമില്ല, വരുമാനം കൂടുന്നുമില്ല. നികുതി പിരിവ് സംസ്ഥാനത്ത് നടക്കുന്നില്ല. നികുതി കുടിശിക വര്‍ധിക്കുകയാണ്. ജിഎസ്ടി വന്നിട്ട് നാല് വര്‍ഷമായി. അതിന് മുന്‍പുള്ള വാറ്റിലെ കുടിശിക പോലും പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റാണെങ്കിലും, സംസ്ഥാന ബജറ്റാണെങ്കിലും ചില തത്വങ്ങളുണ്ട്. വരുമാനം കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നത്. അതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നല്ലാതെ കാര്യക്ഷമമായ എന്തെങ്കിലും ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല’- വി.ഡി സതീശന് ട്വന്റിഫോറിനോട് പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.
കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കു.
അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്ബത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

