KSDLIVENEWS

Real news for everyone

ഗുജറാത്ത് കലാപം; മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

SHARE THIS ON

ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.null

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളികൊണ്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ എഹ്‌സാന്‍ ജഫ്രിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളി.

ഗുജറാത്ത് കലപാത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവയാണ് സാകിയ.

പ്രത്യേക അന്വേഷണ സംഘം 2012-ല്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കുകയും അതിനെ എതിര്‍ത്തുള്ള ഹര്‍ജി തള്ളുകയും ചെയ്ത മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജിക്ക് മെറിറ്റ് ഇല്ല, അന്വേഷണത്തെ കുറിച്ചും, അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച മജിസ്ട്രേറ്റ് കോടതിയുടെയും, ഹൈക്കോടതിയുടെയും നടപടികളെ കുറിച്ചും ഹര്‍ജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കലാപത്തിന് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പ്രത്യേക സംഘം അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജാഫ്രി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

2008 മാര്‍ച്ചിലാണു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിനു സിബിഐ മേധാവിയായിരുന്ന ആര്‍.കെ.രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി രൂപം നല്‍കിയത്. ഈ സംഘമാണ് കേസ് എടുക്കാന്‍ പര്യാപതമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!