KSDLIVENEWS

Real news for everyone

ബോവിക്കാനം ടൗണിലും പരിസര പ്രദേശങ്ങളിലും നായ്ക്കളുടെ ബുദ്ധിമുട്ട് അഴിഞ്ഞാട്ടം തുടരുന്നു
പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ മൗനത്തിൽ ;
ഹിദായത്തുൽ ഇസ്ലാം സംഘം ബോവിക്കാനം ടൗൺ കമ്മിറ്റി

SHARE THIS ON

മുളിയാർ: ബോവിക്കാനം ടൗണിലും പരിസര പ്രദേശങ്ങളിലും നായ്ക്കളുടെ ശല്യം നാൾക്ക് നാൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
ജനങ്ങൾക്കും , വാഹനങ്ങൾക്കും , വിദ്യാർത്ഥികൾക്കടക്കം അപകടം വരുത്തുന്ന രീതിയിലാണ് നായ്കളുടെ ഓട്ടം സ്ക്കൂളുകളിലേയ്ക്കും, മദ്രസ്സകളിലേയ്ക്കും, മറ്റു യാത്രക്കാർക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ്.
മുളിയാർ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല
ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ആഫീസിന് മുമ്പിൽ സമര പരിപാടിയുമായി മുമ്പോട്ട് പോകാൻ യോഗം തീരുമാനിച്ചു
അലി മുണ്ടപ്പള്ളം അദ്ധ്യക്ഷത വഹിച്ചു , ബികെ ശാഫി ഹാജി ഉൽഘാടനം ചെയ്തു അബ്ദുൽ ഖാദർ കോളോട്ട്, ബികെ ഹംസ, അഷ്റഫ് സ്ഥർ, ഇഖ്ബാൽ ബാപ്പു, തുടങ്ങിയവർ സംസാരിച്ചു
അഷ്റഫ് ബോവിക്കാനം സ്വാഗതവും, ഇസി ഹനീഫ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!