ചെർക്കള പുതിയ ബസ് സ്റ്റാൻഡിനകത്ത് ബസ് ഇടിച്ച് 3 വയസുകാരന് ദാരുണാന്ത്യം
ചേർക്കള : ബസ് ഇടിച്ച് മൂന്ന് വയസുകാരൻ ദാരുണമായി മരിച്ചു. മാതാവിന് പരുക്കേറ്റു. ചെർക്കള പുതിയ ബസ് സ്റ്റാൻഡിനകത്ത് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പെരിയാട്ടടുക്കം സ്വദേശികളും സീതാംഗോളി മുഖാരികണ്ടത്ത് വാടക ക്വാർടേർസിൽ താമസിക്കുകയും ചെയ്യുന്ന ആശിഖ് സുബൈദ ദമ്പതികളുടെ മകൻ അബ്ദുൽ വാഹിദ് ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാൻഡിനകത്ത് കുട്ടിയുമൊത്ത് നടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ
തലയിൽ ചക്രങ്ങൾ കയറി ഇറങ്ങിയതിനാൽ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബസിനെ ജാകി വെച്ച് ഉയർത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ ചെങ്കള ഇകെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും.