KSDLIVENEWS

Real news for everyone

നാല് കളക്ടര്‍മാര്‍ക്ക് മാറ്റം: രേണുരാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് മാറ്റി

SHARE THIS ON

തിരുവനന്തപുരം: എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി നിയമിച്ചത്. എന്‍.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു നിലവില്‍ ഉമേഷ്. വയനാട് ജില്ലാ കളക്ടര്‍ എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാറാണ് പുതിയ ആലപ്പുഴ കളക്ടര്‍. . ആലപ്പുഴ കളക്ടറായിരുന്ന വി.ആര്‍.കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. കോഴിക്കോട് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവില്‍ ഇല്ല. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍രിലെ തീ പിടിത്തം സംബന്ധിച്ച് വിവാദമുയര്‍ന്നിരിക്കുന്ന ഘട്ടത്തിലാണ് എറണാകുളം ജില്ലാ കളക്ടറുടെ സ്ഥലം മാറ്റം. വിഷയത്തില്‍ കളക്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!