KSDLIVENEWS

Real news for everyone

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച യുവതിയും കാമുകനും റിമാണ്ടിൽ

SHARE THIS ON

കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട കൊട്ടറ സ്വദേശിനിയായ യുവതിയേയും കാമുകനെയും പൊലീസ് പിടികൂടി. അഞ്ജു, കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെ പൂയപ്പളളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് രണ്ടു ദിവസം മുമ്ബ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം പോയത്. ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ അഞ്ജു രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രഞ്ജിത്തും രണ്ടു കുട്ടികളുടെ പിതാവാണ്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഡീസന്‍റ് മുക്കിലുളള രഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അനുസരിച്ചാണ് കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!