ഖാസി കേസ്: മെഡിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം-സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് ശാസ്ത്രീയ തെളിവെടുപ്പ് (ഓട്ടോപ്സി) നടത്തിയ പോണ്ടിച്ചേരി ജിഗ്മറിലെ വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശ്രദ്ധേയവും സ്വാഗതാര്‍ഹവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാരും പറഞ്ഞു. തുടക്കംമുതല്‍ സമസ്തയും ഖാസിയുടെ കുടുംബവും ബഹുജനങ്ങളും ആവര്‍ത്തിച്ചു വ്യക്തമാക്കിയ നിലപാടുകളുടെ സാധൂകരണമാണ് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞത്.
സത്യം പുറത്തുവരുന്നത് വരെ സമസ്ത ഈ കേസിന്റെ കൂടെയുണ്ടാകും. നിയമപരമായും സംഘടനാപരമായും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

