ചന്ദനമുട്ടി പിടിച്ച കേസ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കാസർഗോഡ്: കാസർഗോഡ് : 855.5 കിലോഗ്രാം ചന്ദനമുട്ടി പിടിച്ച കേസിൽ മുഖ്യപ്രതികളിലൊരാളായ താഴെ നായന്മാർമൂല ഹർഷാദ് ഹൗസിൽ ഇ. അബ്ദുൾ ഖാദറിന്റെ (60) ജാമ്യാപേക്ഷ തള്ളി. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇ.വി. അബ്ദുൾ റഷീദ് ഹാജരായി.പ്രതിക്ക് ജാമ്യം നൽകുന്നത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്ന് വനപാലകർ വാദിച്ചു. വനപാലകർ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കാനിരിക്കെ പ്രതിക്ക് വീണ്ടും കോവിഡ് ബാധിച്ചിരിക്കുകയാണ്. അബ്ദുൾ ഖാദറുടെ മകൻ ഇബ്രാഹിം ഒളിവിലാണ്. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

