KSDLIVENEWS

Real news for everyone

ശക്തമായ പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കപ്പെട്ടയാൾ ഒരു മണിക്കൂറിനുള്ളിൽ മരിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെ വന്നയാൾ മുങ്ങി; മരിച്ചയാളെ തിരിച്ചറിയാനായില്ല

SHARE THIS ON

കാഞ്ഞങ്ങാട്: ശക്തമായ പനിയെതുടർന്നു ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു. ഷാജി (46) ഫാത്തിമ ക്വാട്ടേഴ്സ്, ആവിക്കര എന്ന വിലാസമാണ് കൂടെ വന്നയാൾ നൽകിയിരുന്നത്. ഷാജി ഒരു മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്തതോടെ നടത്തിയ ടെസ്റ്റിൽ ഇദ്ദേഹത്തിനു കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു.
അതിനിടെ ഷാജിയുടെ കൂടെവന്നയാൾ ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. പിന്നിട് ആശുപത്രിയിൽ നൽകിയ വിലാസത്തിൽ ഹോസ്ദുർഗ് പോലീസ് വാർഡ് കൗൺസിലർ നാരായണന്റെ സഹായത്തോടെ ആവിക്കരയിലെ ക്വാട്ടേഴ്സുകളിൽ അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാൾ ഇവിടെ താമസിക്കുന്നില്ലെന്ന വിവരമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!