KSDLIVENEWS

Real news for everyone

യുഡിഎഫിന്റെ ജീവനാഡി അറ്റു ; വേദനിപ്പിച്ചത് യുഡിഎഫ് ആണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്’- പിണറായി വിജയൻ

SHARE THIS ON

തിരുവനന്തപുരം: ജോസ് കെ മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് യുഡിഎഫിന് ഉണ്ടാക്കുന്ന ക്ഷതം ചെറുതല്ലെന്നും മാറ്റം എല്‍ഡിഎഫിന് നല്‍കുന്ന കരുത്ത് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. രാജ്യസഭ സീറ്റ് പിന്നീട് തീരുമാനിക്കേണ്ട വിഷയമാണ്. സീറ്റുകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള സമയമായിട്ടില്ല. കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫിനോട് സഹകരിക്കാന്‍ നയപരമായ പ്രശ്നമില്ല.

കേരള കോണ്‍ഗ്രസിന്റെ പല ഘടകങ്ങളും ഇപ്പോള്‍ എല്‍ഡിഎഫിന്റെ കൂടെയുണ്ട്. കെഎം മാണിയും നേരത്തെ സഹകരിച്ചിട്ടുണ്ട്. കെഎം മാണിയെ ഏറ്റവും അധികം വേദനിപ്പിച്ചത് യുഡിഎഫാണെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് വിട്ടു പോകില്ലെന്നും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!