ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു

കാസർഗോഡ് : കോവിഡ് ബാധിച്ച് ജില്ലയില്‍ മൂന്നുപേര്‍ കൂടി മരിച്ചു. തളങ്കര ക്രസന്റ് റോഡ് ഹസീന മന്‍സിലിലെ ടി.എ മുഹമ്മദ് കുഞ്ഞി (72), പള്ളിക്കര പൂച്ചക്കാട് മുനീറാ മന്‍സിലിലെ സിംഗപ്പൂര്‍ മുഹമ്മദ് കുഞ്ഞി(85), തൊടുപുഴ സ്വദേശിയും ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്ന പെയിന്റിംഗ് തൊഴിലാളി ഷാജു ലൂയിസ് (55) എന്നിവരാണ് മരിച്ചത്.
ടി.എ മുഹമ്മദ് കുഞ്ഞി പരിയാരത്ത് ചികിത്സയിലായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: നഫീസ. മക്കള്‍: അനീസ, ഹസീന, ഹനീഫ. മരുമക്കള്‍: റഫീഖ് തങ്ങള്‍ പള്ളിക്കാല്‍, സഹദാഫ് തങ്ങള്‍, ആബിദ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: ഇബ്രാഹിം, ഉമ്മാലി, ഖദീജ.
പരേതരായ അബ്ദുല്ഖാദറിന്റെയും അയിഷാബിയുടെയും മകനാണ് സിംഗപ്പൂര്‍ മുഹമ്മദ് കുഞ്ഞി. ശ്വാസതടസത്തെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്‍ റഹ്മാന് (അബുദാബി), മജീദ് (അബൂദാബി), കുഞ്ഞാമ്മദ് (ഷാര്‍ജ), ഫാത്തിമ, ആയിഷ (മാണിക്കോത്ത്), ജമീല (തൊട്ടി), ഷെരീഫ (കോട്ടിക്കുളം), മുനീറ (മുക്കൂട്). മരുമക്കള്‍: സക്കീന (ചിത്താരി), ബുഷറ, ജെസീന, ഹസൈനര്‍ മാണിക്കോത്ത് (അബൂദാബി), മുഹമ്മദ് (തൊട്ടി), ഷാഫി (കോട്ടിക്കുളം), ഷാഫി (മുക്കൂട് ഷാര്‍ജ). സഹോദരിമാര്‍: നഫീസ, ഫാത്തിമ, കുഞ്ഞാസ്യ.
ആറുമാസം മുമ്പാണ് ഷാജു തൊടുപുഴയില്‍ നിന്നും എത്തിയത്. നേരത്തെ പടന്നയിലാണ് താമസിച്ചിരുന്നത്. ഏതാനും മാസമായി ആവിക്കരയില്‍ താമസിച്ചുവരികയായിരുന്നു. അതിനിടെ പ്രമേഹം രൂക്ഷമായതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വച്ച് കാല് വിരല്‍ മുറിച്ചു മാറ്റിയിരുന്നു. അതിനിടെയാണ് കോവിഡ് ബാധിച്ചത്. പനി രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയത്.

