KSDLIVENEWS

Real news for everyone

കോട്ടയത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

SHARE THIS ON

കോട്ടയം: പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളായ ജിന്‍സ്(31), ജിന്‍സിന്റെ അമ്മാവന്‍ പത്തനംതിട്ട കവിയൂര്‍ ഇലവിനാല്‍ സ്വദേശി മുരളി(70) മകള്‍ ജലജ(40) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 6.15 ഓടെ. പുതുപ്പള്ളി വാകത്താനം റോഡില്‍ കൊച്ചാലുംമൂട്ടിലാണ് അപകടം സംഭവിച്ചത്. പാമ്ബാടിയില്‍ നിന്ന് കവിയൂരിലേക്ക് പോയ മാരുതി ഓള്‍ട്ടോ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പാമ്ബാടിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മുരളിയേയും മറ്റുള്ളവരെയും കവിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!