ജില്ലാ ആശുപത്രി പുന:സ്ഥാപിക്കുക ; കർമ്മസമിതി 19ന് ഉപവാസം നടത്തും

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ മലയോരത്ത് നിന്നെത്തുന്ന ആദിവാസികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിച്ച് ജില്ലാ ആസ്പത്രി സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആസ്പത്രി ജനകീയ കര്‍മസമിതി നേതൃത്വത്തില്‍ 19ന് ഉപവാസം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചവരെ ഡി.എം.ഒ ഓഫീസിന് മുന്നിലാണ് ഉപവാസം. 12 ചികിത്സാ വിഭാഗങ്ങളില്‍ ദിവസവും ചികിത്സതേടിയെത്തിയിരുന്ന വര്‍ക്കാണ് ദുരിതമായത്. ജില്ലാ ആസ്പത്രിയുടെ സേവനങ്ങളെ മുറിച്ച് മാറ്റപ്പെട്ടതോടെ മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍ യാത്ര ചെയ്താണ് ചികിത്സാ കേന്ദ്രത്തിലെത്തേണ്ടി വരുന്നത്. കുട്ടികളെയും കൊണ്ട് ചികിത്സയ്ക്കെത്തുന്ന നൂറുകണക്കിന് അമ്മമാരാണ് പരക്കം പായുന്നത്. കോവിഡ് രോഗികള്‍ക്കായി ചട്ടഞ്ചാലില്‍ സ്ഥാപിച്ച ടാറ്റ ആസ്പത്രി നോക്കുകുത്തിയായി മാറിയതോടെ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്. ജില്ലാ ആസ്പത്രി അടിയന്തരമായി പുനസ്ഥാപിക്കുക, ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആസ്പത്രി ഉടന്‍ തുറക്കുക, ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡ് വിപുലീകരിക്കുക, മനുഷ്യ ജീവന് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സി. യൂസഫ് ഹാജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്, കുഞ്ഞിക്കണ്ണന് കക്കാണത്ത്, സി.എ. പീറ്റര്‍, ടി. മുഹമ്മദ് അസ്ലം, ഫൈസല്‍ ചേരക്കാടത്ത്, പവിത്രന് തോയമ്മല്‍, കെ.വി. രാമചന്ദ്രന് സംബന്ധിച്ചു.

