ഇന്ത്യയ്ക്കു വിശക്കുന്നു ; ലോകത്തെ പട്ടിണിയുടെ പട്ടികയിൽ പാക്കിസ്ഥാനേക്കാളും പിന്നിലായി ഇന്ത്യ

ന്യൂഡൽഹി : രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണിയിലാണെന്നു റിപ്പോർട്ട് . ആഗോള വിശപ്പ് സൂചികയിൽ ( ഗ്ലോബൽ ഹംഗർ ഇൻഡക്സ്സ് – ജിഎച്ച്ഐ ) മോശം പ്രകടനം നടത്തിയ ഇന്ത്യ , 107 രാജ്യങ്ങളിൽ 94 -ാം സ്ഥാനത്താണ് . പദ്ധതി നടപ്പാക്കലിലെ പാളിച്ച , ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം , പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണു രാജ്യത്തെ പിന്നോട്ടടിപ്പിച്ചത് .
ഗുരുതര ‘ വിഭാഗത്തിലാണു രാജ്യം . കഴിഞ്ഞ വർഷം 117 രാജ്യങ്ങളിൽ 102 -ാം സ്ഥാനമായിരുന്നു . അയൽരാജ്യങ്ങളായ ബംഗ്ലാദേശ് , മ്യാൻമർ , പാക്കിസ്ഥാൻ എന്നിവയും ‘ ഗുരുതര ‘ വിഭാഗത്തിലാണെങ്കിലും ഈ വർഷത്തെ സൂചികയിൽ ഇന്ത്യയേക്കാൾ ഉയർന്ന സ്ഥാനത്താണ് . ബംഗ്ലദേശിന് 75 -ാം റാങ്കാണ് . മ്യാൻമറും പാക്കിസ്ഥാനും യഥാക്രമം 78 , 88 സ്ഥാനങ്ങളിലും . 73 -ാം റാങ്കുള്ള നേപ്പാളും 64 -ാം സ്ഥാനത്തുള്ള ശ്രീലങ്കയും ‘ മോഡറേറ്റ് ‘ വിഭാഗത്തിലാണ് . ചൈന , ബെലാറസ് , യുക്രൻ , തുർക്കി , ക്യൂബ , കുവൈത്ത് എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ അഞ്ചിൽ താഴെ ജിഎച്ച്ഐ കോറുമായി മുൻനിരയിൽ സ്ഥാനം നേടി . റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ ജനസംഖ്യയുടെ 14 ശതമാനം
കുട്ടിയും ഉത്തർപ്രദേശിലാണ് . വലിയ ജനസംഖ്യയുള്ള സംസ്ഥാനത്ത് ഉയർന്ന പോഷകാഹാരക്കുറവ് ഉണ്ടെങ്കിൽ , അതു രാജ്യത്തിന്റെ ശരാശരിയെ മോശമാക്കും . – പൂർണിമ പറഞ്ഞു

