KSDLIVENEWS

Real news for everyone

പുന്നോല്‍ ഹരിദാസം വധം: കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

SHARE THIS ON

കണ്ണൂ‍ര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍്റെ കൊലപാതകത്തില്‍ (Punnol haridas Murder) മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു..

പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടന്ന ദിവസം തന്നെ പേരെ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുക്കുകയും ഗൂഢാലോചനക്കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രണ്ട് ബൈക്കുകളിലായെത്തിയ നാലം​ഗസംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്‍്റെ നി​ഗമനം. എന്നാല്‍ നാല് പേരല്ല ആറ് പേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. നാല് പേ‍ര്‍ രണ്ട് ബൈക്കുകളിലായി എത്തിയത് കൂടാതെ ഇവ‍ര്‍ക്ക് ഒത്താശയുമായി മറ്റു രണ്ട് പേ‍ര്‍ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഹരിദാസനെ വധിക്കാന്‍ നാല് തവണ ശ്രമം നടന്നുവെന്നും നാലാമത്തെ ശ്രമത്തിലാണ് ഹരിദാസനെ വധിക്കാന്‍ പ്രതികള്‍ക്ക് സാധിച്ചതെന്നും അന്വേഷണസംഘം പറയുന്നു. ഇതോടെ ആദ്യത്തെ മൂന്ന് തവണ അക്രമം നടത്താന്‍ ഒത്തുകൂടിയവരെ പ്രതികളായി കൊലപാതക ഗൂഢാലോചനയ്ക്ക് പുതിയ കേസും കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്യും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു ചിലര്‍ കൂടി ഇനി പിടിയിലാവാന്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച്‌ ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസന്‍ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കൊലയാളികള്‍ക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പന്‍ മട്ടിലായിരുന്നു. ആദ്യഘട്ടത്തില്‍ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന നിജില്‍ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്‍റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!