KSDLIVENEWS

Real news for everyone

സംസ്ഥാന സമിതിയില്‍ നിന്നൊ‌ഴിവാക്കണം; കത്ത് നല്‍കിയത് സ്ഥിരീകരിച്ച്‌ ജി സുധാകരന്‍

SHARE THIS ON

കൊച്ചി: സംസ്ഥാന സമിതിയില്‍ (cpm state committee)നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് (letter)നല്‍കിയത് സ്ഥിരീകരിച്ച്‌ ജി സുധാകരന്‍(g sudhakaran).

കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിട്ടില്ല. തന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനിക്കേണ്ടത് പാര്‍ട്ടി ആണെന്നും ജി സുധാകരന്‍ പറഞ്ഞു.

സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്നു വ്യക്തമാക്കി പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് ജി സുധാകരന്‍ കത്ത് നല്‍കിയത്.സംസ്ഥാന സമിതിയില്‍ 75വയസെന്ന പ്രായ പരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി സുധാകരന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നല്‍കിയത്. എന്നാല്‍ ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരന് എതിരെ പുതിയ ചേരി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരന്‍ പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്‍്റെ സ്വന്തം തട്ടകമായ അമ്ബലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്‌.സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്ബലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന്‍ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം.

അന്ന് ജി സുധാകരനെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍‌ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നു. പൊതുസമ്മേളനത്തിനിടെ പ്രതിനിധികള്‍ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ആയിരുന്നു പിണറായിയുടെ ഇടപെടല്‍. “ഇത് ജില്ലയില്‍ നിര്‍ത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക” – പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി വിജയന്‍ അന്ന് പറഞ്ഞു.

ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ തുടരാനില്ലെന്ന നിലപാട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കത്ത് മുഖേന രേഖാമൂലം അറിയിച്ചത്.

അതസമയം 75 വയസെന്ന പ്രായ പരിധി കര്‍ശനമാക്കുമ്ബോള്‍ മുഖ്യമന്ത്രിക്ക് കിട്ടുന്ന ഇളവ് എം എല്‍ എയായ എം എം മണിക്കും കിട്ടുമോ എന്നതാണ് സി പി എമ്മിലെ ആകാംക്ഷ. കമ്മിറ്റിയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യം ഉള്ള കാലത്തോളം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അം​ഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ച്‌ നടപ്പാക്കാന്‍ തീരുമാനിച്ചത്. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്ബോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!