KSDLIVENEWS

Real news for everyone

ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടും; എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്

SHARE THIS ON

എൻഡിഎയ്ക്ക് വൻവിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്.  ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു.  എക്സിറ്റ് പോളുകൾ ക്രമീകരിച്ചത് ജൂൺ 4-ന് എക്സിറ്റ് ആകാൻ പോകുന്ന വ്യക്തിയാണ്.  ഇതെല്ലാം മനശാസ്ത്രപരമായ കളികളാണ്.  യഥാർത്ഥ ഫലങ്ങൾ വളരെ വ്യത്യസ്തമായിരിക്കും.  സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്ക് മൂന്ന് ദിവസംകൂടി സ്വയം സംതൃപ്തനായി തുടരാമെന്നും ജയറാം രമേഷ് എക്സിൽ കുറിച്ചു.
കർണാടകയിൽ ബിജെപിക്ക് മുൻ‌തൂക്കം കിട്ടുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി തള്ളി ഉപമുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റ്റുമായ ഡി കെ ശിവകുമാർ രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് രണ്ടക്ക സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്നും മുൻകാല ചരിത്രങ്ങൾ അങ്ങനെ ആണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
മൂന്നാം തവണയും മോദി തന്നെ; എക്സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും ആധികാരികമായ  ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന്  എക്സിറ്റ് പോള്‍ ഫലങ്ങള്‍.  353 മുതല്‍ 392 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിക്ക് നേരിയ തിരിച്ചടിയുണ്ടാകുമെങ്കിലും  ഇന്ത്യസഖ്യം 200 കടക്കില്ലെന്ന് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു. ബംഗാളില്‍ ഇന്ത്യ സഖ്യം ഒരു സീറ്റ് പോലും നേടില്ലെന്നാണ് ഫലങ്ങള്‍. കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നാണ് വിവിധ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. 
ഇന്ത്യസഖ്യം 295 സീറ്റ് നേടി അധികാരത്തിലെത്താമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നരേന്ദ്രമോദിയുടെ വിജയകുതിപ്പാണ് പ്രവചിക്കുന്നത്. രാജസ്ഥാനും ബിഹാറും ഉള്‍പ്പടെ ഹിന്ദിഹൃദയ ഭൂമിയില്‍ നേരിയ തിരിച്ചടി എന്‍ഡിഎയ്ക്ക് സംഭവിച്ചിരിക്കാം. എന്നാല്‍  ബംഗാള്‍ , കര്‍ണാകട മുന്നേറ്റങ്ങള്‍ എന്‍ഡിഎയക്ക്  ഗുണകരമാവുമെന്നാണ്  സൂചിപ്പിക്കുന്നത്.  എന്‍ഡിഎയ്ക്ക് ഏറ്റവും കുറവ് സീറ്റ് പ്രവചിച്ചിരിക്കുന്ന ദൈനിക് ഭാസ്കര്‍ വരെ 281 മുതല്‍ 350 സീറ്റ് വരെയാണ് എന്‍ഡിഎയ്ക്ക് നല്‍കിയിരിക്കുന്നത്.   നിലവില്‍ 303 സീറ്റുള്ള ബിജെപി മാത്രം 327 സീറ്റ് വരെ നേടാമെന്നാണ് എക്സിറ്റ് പോള്‍ സൂചനകള്‍ . .ബംഗാളില്‍ എന്‍ഡിഎ 27 സീറ്റ് വരെ നേടാമെന്ന് സീ വോട്ടറും  22 സീറ്റ് വരെ എന്ന് റിപ്പബ്ളിക്കും പ്രവചിക്കുന്നു.  ബംഗാളില്‍ എന്‍‍ഡിഎയ്ക്ക്  31 സീറ്റ് വരെ ഇന്ത്യടുഡേ പ്രവചിക്കുന്നു . നിയമസഭാ  തിരഞ്ഞെടുപ്പിലെ നേട്ടം ഇന്ത്യ സഖ്യത്തിന് കര്‍ണാടകയില്‍ പ്രവചിക്കപ്പെടുന്നില്ല. കര്‍ണാകകയില്‍  എന്‍ഡിഎ 25 സീറ്റ് ഇന്ത്യ ടുഡേയും ടിവി നയന്‍ 20 സീറ്റ് വരെയും പ്രവചിക്കുന്നു. ഒഡീഷയില്‍    21 സീറ്റില്‍ 20 സീറ്റ് വരെ ബിജെപി നേടാമെന്നും ഒരു സീറ്റിലേക്ക് നവീന്‍ പട്നായിക്കിന്‍റെ ബിജെഡി തകരുമെന്നും ഇന്ത്യാ ടുഡേ പറയുന്നു . 

കടുത്ത മല്‍സരം നടന്ന മഹാരാഷ്ട്രയില്‍ പ്രവചനാതീതമാണ്. എബിപി സര്‍വെ അനുസരിച്ച് മഹാവികാസ് അഘാഡി 26 ഉം മഹായുതി 24 സീറ്റുകള്‍ നേടാം. ചാണക്യ മഹായുതിക്ക് 32 ഉം മാഹാവികാസ് അഘാഡിക്ക് 16 ഉം പ്രവചിക്കുന്നു. ലോക് ശാഹി മഹാവികാസ് അഘാഡിക്ക് 26 ും മഹായുതിക്ക് 21 ും സീറ്റുകള്‍ നല്‍കുന്നു.  ശക്തികേന്ദ്രങ്ങളായ ഗുജറാത്ത് ,മധ്യപ്രദേശ്, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ് , ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തവണയും ബിജെപിയുടെ തേരോട്ടമാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.  ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ 69 ും ഇന്ത്യ സഖ്യം 11 ഉം സീറ്റെന്ന് റിപ്പബ്ളിക്ക്. യുപിയില്‍ എന്‍ഡിഎ 74 സീറ്റ് വരെ നേടാമെന്ന് സീന്യൂസും പറയുന്നു. ആന്ധ്രപ്രദേശില്‍ 22 സീറ്റ് വരെ എന്‍ഡ‍ിഎയ്ക്ക് എക്സ്റ്റ് പോള്‍ സൂചിപ്പിക്കുന്നു. ആക്സിസ് മൈ ഇന്ത്യ സര്‍വെ പ്രകാരം 7 സീറ്റും ഡല്‍ഹിയില്‍ എന്‍ഡിഎ നിലനിര്‍ത്തിയേക്കാം. ഇന്ത്യസഖ്യത്തിന് പരമാവധി ഒരു സീറ്റ് വരെയാണ് അവരുടെ പ്രവചനം.  
ബിഹാറില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ് പറയുന്നത്. ബിജെപിക്ക് കാര്യമായ ക്ഷീണമില്ലെങ്കില്‍ കളംമാറ്റി ചവിട്ടിയ നതീഷ് കുമാറിന്‍റെ ജെഡിയുവിന് ക്ഷീണമാണ്. തേജസ്വി യാദവിന്‍റെ മികവില്‍  40 സീറ്റുകളുള്ള ബിഹാറില്‍ ഇന്ത്യ സഖ്യം 10 സീറ്റ് വരെ നേടാമെന്ന് ഇന്ത്യ ടുഡേ പറയുന്നു.  കഴിഞ്ഞ തവണ എന്‍ഡിഎ 25 സീറ്റ് നേടിയ രാജസ്ഥാനില്‍ ഇത്തവണ 7 സീറ്റ് ഇന്ത്യ സഖ്യം നേടാമെന്ന് ഇന്ത്യ ടുഡേ സര്‍വെ.  എന്‍ഡിഎ 39 ല്‍ നിന്ന് 33 ലേക്ക് താഴും. പഞ്ചാബില്‍ 10 സീറ്റുകള്‍ വരെ ഇന്ത്യ സഖ്യത്തിന് വിലയിരിത്തപ്പെടുന്നു.  കേരളത്തില്‍ യുഡിഎഫ് മുന്നിലെത്തുമെന്ന് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് സീറ്റുകള്‍ വരെ നേടി എന്‍ഡിഎ അക്കൗണ്ട് തുറന്നേക്കുമെന്നാണ് പ്രവചനം.  ചൗര്‍ സൗ പാര്‍ അഥവാ എന്‍ഡിഎയ്ക്ക് 400 സീറ്റ്  എന്ന   ബിജെപി തന്ത്രത്തില്‍ ഇന്ത്യസഖ്യം വീണുപോയി എന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് .  ബിജെപിയുടെ സീറ്റ് കുറയ്ക്കാമെന്നതിനപ്പുറം സ്വന്തമായി അധികാരത്തിലെത്താന്‍ ഇന്ത്യ സഖ്യം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നതാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!