KSDLIVENEWS

Real news for everyone

അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

SHARE THIS ON

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ അമ്മയടക്കം അഞ്ചു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

തിരുവനന്തപരും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.


അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള പരാതിയിൽ അന്വേഷണം തുടരുകയാണ്. മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് ഏൽപിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയാണ് അനുപമ നൽകിയിരുന്നതെങ്കിലും കുടുംബ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അനുപമ ഈ വാദം ഉന്നയിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!