പ്രവേശനോത്സവദിനത്തിൽ സ്കൂൾ വിട്ടുമടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗസംഘം പീഡിപ്പിച്ചെന്നു പരാതി

എടത്വാ: പ്രവേശനോത്സവദിനത്തിൽ സ്കൂൾവിട്ടു മടങ്ങിയ തന്നെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി ദളിത് വിദ്യാർഥിനിയുടെ പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്കുമടങ്ങവേ വിജനമായ സ്ഥലത്തുവെച്ച് അഞ്ചുപേർ പീഡിപ്പിച്ചെന്നാണ് പ്ലസ് ടുവിനു പഠിക്കുന്ന പെൺകുട്ടി രാമങ്കരി പോലീസിൽ പരാതിപ്പെട്ടത്.
എന്നാൽ, പോലീസ് മുൻകൈയെടുത്തു നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണറിയുന്നത്. പെൺകുട്ടി നൽകിയ മൊഴിയിലും പൊരുത്തക്കേടുകളുണ്ട്.
പ്രതികളിലൊരാൾ ഉടുത്തിരുന്ന കൈലി കീറിയെടുത്തു പെൺകുട്ടിയുടെ കൈയും വായയും കെട്ടിയശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് സംഭവസ്ഥലം പരിശോധിച്ച് സി.സി.ടി.വി. ദൃശ്യം ശേഖരിക്കുകയും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പീഡിപ്പിച്ചവർ അജ്ഞാതരാണെന്നാണു കുട്ടിയുടെ മൊഴി. വനിതാ പോലീസ് പെൺകുട്ടിയിൽനിന്നു വിശദമായ മൊഴിയെടുത്തു.

