36 ദിവസത്തെ ജയില്‍ ജീവിതം; അനുഭവിച്ചത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരിതം

പന്തളം: ഉത്തര്‍പ്രദേശിലെ 36 ദിവസത്തെ ജയില്‍ ജീവിതത്തിനിടെ പന്തളത്തെ കുടുംബം അനുഭവിച്ചത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരിതം. ജയിലിലെ ജീവിതം ‘മാധ്യമ’ത്തോട് വിവരിക്കുേമ്ബാള് മലയാളികളായ പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ നസീമ (62), മരുമക്കള്‍ മുഹ്സീന (30), മകന് ആത്തിഫ് അഹമ്മദ് (7) എന്നിവര്‍ വിങ്ങിപ്പൊട്ടി.
ജയിലിലടക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പന്തളം ചേരിയ്ക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീനെ കാണാനാണ് കുടുംബം സെപ്റ്റംബര്‍ 25ന് ജയിലിെലത്തിയത്. ആര്.ടി.പി.സി.ആറിെന്റ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞാണ്ഇവരെ അറസ്റ്റ് ചെയ്തത്. നാലു ദിവസത്തോളം ജയിലില്‍ മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ലാതെ ദുരിതത്തിലായിരുന്നു. സഹ തടവുകാരിയായ സഫ ഫാത്തിമ നല്കിയ വസ്ത്രമായിരുന്നു ഏക ആശ്വാസം. ഇതിനിടെ കുഞ്ഞിെന്റ കരച്ചിലും. ദിവസങ്ങളോളം കരഞ്ഞ് തളര്‍ന്ന് കഴിഞ്ഞു. രോഗിയായ നസീമക്ക് വേണ്ട മരുന്നോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. 20 പേരടങ്ങുന്ന എ ബ്ലോക്കില്‍ ആയിരുന്നു ഇവര്‍ താമസിച്ചത്. ആദ്യത്തെ 15 ദിവസം കെട്ടിടത്തിെന്റ മുകളില്‍ കോവിഡ് നിരീക്ഷണത്തിലാക്കി. പുരുഷ പൊലീസുകാരുടെ ഭയപ്പെടുത്തലും ഭീഷണിയും മാനസികമായി തളര്‍ത്തി. പുറത്തിറങ്ങാന്‍ കഴിയുമോ എന്നു പോലും സംശയിച്ചു. സഹതടവുകാരെ കാണാന്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നല്കിയ അവസരം ഉപയോഗിച്ച് ഒരു തവണ മകനെ കാണാന്‍ കഴിഞ്ഞതായും നസീമ പറഞ്ഞു. ഇനി മകന് മോചനം കിട്ടുമോ എന്ന ഭയത്തിലാണ് കുടുംബം. ഇവര്‍ക്ക് കഴിഞ്ഞ 14 ന് ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഞായറാഴ്ചയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങാനായത്.
സെപ്റ്റംബര്‍ 25ന് ജയിലിലേക്ക് അഭിഭാഷകന് ഒപ്പമാണ് എത്തിയതെന്നും ആധാറും കോവിഡ് സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് പ്രവേശിപ്പിച്ചെങ്കിലും തടവുകാരെ കാണാന്‍ സമ്മതിച്ചില്ലെന്നും ഉച്ചക്ക് ശേഷം പൊലീസ് എത്തി നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയായിരുന്നു. കോടതിക്ക് സമീപമുള്ള മുറിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരില്‍നിന്ന് വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും കുടുംബം പറഞ്ഞു. അന്‍ഷാദിനൊപ്പം അറസ്റ്റിലായ കോഴിക്കോട് സ്വദേശിയുടെ കുടുംബവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

