KSDLIVENEWS

Real news for everyone

ഭൂരിപക്ഷത്തിലേക്കടുക്കുന്നു ; ജോ ബൈഡന് സുരക്ഷ ശക് തമാക്കി; ഏജൻസികൾ

SHARE THIS ON

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റാകാന്‍ സാധ്യതയേറിയതോടെ ജോ ബൈഡ​െന്‍റ സുരക്ഷ ശക്​തമാക്കി യു.എസ്​ സീക്രട്ട്​ സര്‍വിസ്​. വെള്ളിയാഴ്​ച വാഷിങ്​ടണ്‍ പോസ്​റ്റാണ്​ ഇക്കാര്യം റിപോര്‍ട്ട്​ ചെയ്​തത്​.

നിര്‍ണായക സംസ്​ഥാനങ്ങളില്‍ ട്രംപിനെ മറികടന്ന്​ കേവല ഭൂരിപക്ഷത്തിലേക്ക്​ ബൈഡന്‍ കുതിക്കുന്ന സാഹചര്യത്തില്‍ ബൈഡ​െന്‍റ വില്‍മിങ്​ടണിലുള്ള കാംപയിന്‍ തലസ്​ഥാനത്തേക്ക്​ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിരിക്കുകയാണ്​.

വൈറ്റ്​ ഹൗസ്​, ഉന്നതല ഉദ്യോഗസ്​ഥര്‍, രാജ്യത്ത്​ സന്ദര്‍ശനത്തിനെത്തുന്ന വിശിഷ്​ഠ അതിഥികള്‍ എന്നിവരുടെ സുരക്ഷ ചുമതല നിര്‍വഹിക്കുന്നത്​ സീക്രട്ട്​ സെര്‍വിസ്​ ആണ്​. ഡെമോക്രാറ്റിക്​ പാര്‍ട്ടിയുടെ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥിയായതിന്​ പിന്നാലെ തന്നെ ജൂലൈയില്‍ ബൈഡ​െന്‍റ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുന്‍ വൈസ്​ പ്രസിഡ​െന്‍റന്ന നിലയില്‍ തന്നെ ബൈഡന്​ സുരക്ഷ നല്‍കാന്‍ സീക്രട്ട്​ സര്‍വിസ്​ ഒരുക്കമായിരുന്നുവെങ്കിലും അദ്ദേഹം അത്​ ആവശ്യപ്പെട്ടിരുന്നില്ല.

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ഡോണള്‍ഡ്​ ട്രംപിനെ മറികടന്ന്​ ലീഡ്​ നേടിയ ജോ ബൈഡന്‍ വൈറ്റ്​ഹൗസിലേക്ക്​ നടന്നടുക്കുകയാണ്​. ജോര്‍ജിയയില്‍ വോ​ട്ടെണ്ണല്‍ പുരോഗമിക്കവെ ഡെമോക്രാറ്റ്​ സ്​ഥാനാര്‍ഥിയായ ബൈഡന്‍ റിപബ്ലിക്കന്‍ സ്​ഥാനാര്‍ഥിയായ ട്രംപിനേക്കാള്‍ 1097 വോട്ടുകള്‍ക്ക്​ മുന്നിലാണെന്ന്​ ഗാര്‍ഡിയന്‍ റിപോര്‍ട്ട്​ ചെയ്യുന്നു. പെന്‍സില്‍വാനിയയില്‍ 5596 വോട്ടുകള്‍ക്കാണ്​ ബൈഡന്‍ മുന്നില്‍ നില്‍ക്കുന്നത്​. മറ്റൊരു സംസ്​ഥാനമായ നെവാഡയില്‍ ബൈഡന്‍ 11438 വോട്ടി​െന്‍റ മുന്‍തൂക്കമുണ്ട്​.

അമേരിക്കന്‍ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ്​ പ്രസി​െന്‍റ കണക്കുകള്‍ പ്രകാരം ബൈഡന്​ നിലവില്‍ 264 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്​. അതേ സമയം ബൈഡന്‍ -253 ട്രംപ്​ -214 എന്നാണ്​ ന്യൂയോര്‍ക്ക്​ ടൈംസ്​ റിപോര്‍ട്ട്​ ചെയ്യുന്നത്​. ഇതേ കണക്കുകള്‍ തന്നെയാണ്​ വാഷിങ്​ടണ്‍ പോസ്​റ്റും പങ്കുവെക്കുന്നത്​. മാന്ത്രിക സംഖ്യയായ 270ലേക്ക്​ ബൈഡന്‍ എത്തുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റുകള്‍ പെന്‍സില്‍ വാനിയയിലെ തെരുവുകളില്‍ ആഘോഷം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!