KSDLIVENEWS

Real news for everyone

മോചനദ്രവ്യമാവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ഒരാൾ പിടിയിൽ

SHARE THIS ON

മൈസൂരു: മൈസൂരിൽ ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാൻ പോയ ഒമ്പതുവയസുകാരനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് . സംഭവത്തിൽ ഒരാളെ അറ സ്റ്റ് ചെയ്തു. മൈസൂർ ഹന ഗോഡിലെ വ്യാപാരി നാഗരാ ജിന്റെ മകനും നാലാം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തികാണ് കൊല്ലപ്പെട്ടത്. നവംബ ർ മൂന്നിന് രാവിലെ ദീപാവലി ആഘോഷത്തിന് പടക്കം വാങ്ങാനാണ് കാർത്തിക് വീട്ടിൽ നിന്നിറങ്ങിയത്. കുട്ടി കടയിലേക്ക് പോകുന്നതിനിടെ അജ്ഞാ തസംഘം തട്ടിക്കൊണ്ടുപോകു കയായിരുന്നു. തുടർന്ന് ഒരാൾ നാഗരാജിനെ മൊബൈൽ ഫോണിൽ വിളിച്ച് നാല് ല ക്ഷം രൂപ നൽകിയാൽ വിട്ടയ ക്കാമെന്ന് അറിയിച്ചു. പണം കിട്ടിയില്ലെങ്കിൽ കുട്ടിയെ കൊ ല്ലുമെന്നും പറഞ്ഞു. നാഗരാജ് ഈ വിവരം പോലീസിന് കൈമാറി. പോലീസ് അന്വേ ഷണം നടത്തുന്ന വിവരം അറിഞ്ഞ സംഘം കുട്ടിയെ കൊലപ്പെടുത്തി റോഡരികൽതള്ളുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് കാർത്തികിന്റെ മൃതദേഹം വഴിയരികിൽ ക കണ്ടെത്തിയത്. തുടർന്ന് അന്വേ ഷണം ഊർജിതമാക്കിയ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു കേസിൽ അഞ്ചു പ്രതി കളുണ്ടെന്നും ഒരാൾ അറസ്റ്റി ലായതോടെ നാലുപേർ ഒളി വിലാണെന്നും പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതി പോലീ സിനോട് കുറ്റം സമ്മതിച്ചു. കു ട്ടിയെ വിട്ടയച്ചാൽ തങ്ങളെ തി രിച്ചറിയുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!