പരിശീലനപ്പറക്കലിനിടെ ഇറ്റാലിയൻ എയർഫോഴ്‌സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു പൈലറ്റുമാരും മരിച്ചു

റോം: പരിശീലനപ്പറക്കലിനിടെ ഇറ്റാലിയന്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് ചെറു വിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു. ഇരു വിമാനത്തിലെയും പൈലറ്റുമാര്‍ മരിച്ചു. ചൊവ്വാഴ്ച, വടക്കു പടിഞ്ഞാറന്‍ റോമിലാണ് സംഭവം. U-208 പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ഇരു പൈലറ്റുമാരുടെയും കുടുംബങ്ങളെയും ഇറ്റാലിയന്‍ എയര്‍ ഫോഴ്‌സ് അംഗങ്ങളെയും അനുശോചനം അറിയിച്ചു. ഒരു എന്‍ജിന്‍ മാത്രമുള്ള, ഭാരം കുറഞ്ഞ ചെറുവിമാനങ്ങളാണ് U-208. പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതിന് വഹിക്കാനാവുക. 285 കിലോമീറ്ററാണ് പരമാവധിവേഗത.

