സുവർണ കമലം ; യു.എസ് വൈസ് പ്രസിഡന്റായി കമല ഹാരിസ് ; കാത്തിരിക്കുന്നത് പ്ര സിഡന്റ് പദം

ചരിത്രം മാടിവിളിക്കുകയാണ് കമലയെ. അതില്‍ ഇന്ത്യക്കും അഭിമാനിക്കാം. ഈ നാടിെന്റയും മകളാണവര്‍. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റ് എന്നത് ഇപ്പോഴത്തെ അപൂര്‍വ ചരിത്രം. എന്നാല്‍, അതിനേക്കാള്‍ വലിയൊരു നിയോഗം കാത്തിരിക്കുന്നുണ്ട്. നാലു വര്‍ഷം കഴിഞ്ഞാല്‍ 99 ശതമാനവും െഡമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. അതിലും ജയിച്ചാല്‍, അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ്. 78കാരനായ ജോ ബൈഡന് പ്രായാധിക്യംകൊണ്ട് ഇനിയൊരു മത്സരത്തിന് അനുവാദമില്ലാത്തതാണ് കമലക്കു മുന്നിലെ സുവര്ണാവസരമാകുന്നത്. കാലിഫോര്‍ണിയയിലെ കറുത്തവര്‍ഗക്കാരിയായ ആദ്യ അറ്റോര്‍ണി ജനറല്‍ എന്നതായിരുന്നു കമലയുടെ ആദ്യ റെക്കോഡ്. യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യക്കാരി എന്നത് അടുത്തത്. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും മനുഷ്യാവകാശ സമരങ്ങളും സജീവമായിരുന്ന കാലഘട്ടത്തില്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്ഡില് 1964 ഒക്ടോബര്‍ 20നാണ് കമല ഹാരിസിെന്റ ജനനം. വാഷിങ്ടണിലെ ഹോവാര്‍ഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ കമല കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍നിന്ന് നിയമബിരുദവും നേടി. രണ്ടുവട്ടം സാന്‍ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണി പദവി വഹിച്ചു. 2010ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണിയായി. 2016ല്‍ സെനറ്ററും. അമേരിക്കയുടെ രണ്ടാമത്തെ കറുത്തവര്‍ഗക്കാരിയായ വനിത സെനറ്റര്‍ എന്ന വിശേഷണം കൂടി അന്നവര്‍ക്ക് കിട്ടി. അക്കാലത്ത് ഡെലാവെര്‍ സംസ്ഥാനത്ത് അറ്റോര്‍ണിയായിരുന്ന ജോ ബൈഡെന്റ മകന് ബ്യൂ ബൈഡനുമായി അടുത്ത സൗഹൃദമായിരുന്നു കമലക്ക്. 2015ല്‍ 46ാം വയസ്സില്‍ മസ്തിഷ്കാര്‍ബുദം ബാധിച്ചാണ് ബ്യൂ മരിക്കുന്നത്. ”ബ്യൂ എത്രത്തോളം കമലയെ വിലമതിച്ചിരുന്നു എന്നെനിക്കറിയാം. അതെനിക്കും വലുതാണ്” -കമലയെ കൂടെ നിര്‍ത്തി ജോ ബൈഡന് പൊതുവേദിയില്‍ ആദ്യം പറഞ്ഞ വാക്കുകള്‍. അറ്റോര്‍ണി പദവിയില്‍ ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും മിന്നിത്തിളങ്ങിയ കമലയാകട്ടെ പ്രചാരണത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. നിയമത്തിെന്റ ബലമുള്ള വ്യക്തിത്വവും ആരേയും മുട്ടുകുത്തിക്കുന്ന ‘ഹൈ വോള്‍ട്ട്’ ചിരിയും എന്നും കമലയുടെ കരുത്തായിരുന്നു. ആദ്യ ഡെമോക്രാറ്റിക് ഡിബേറ്റില്‍ ബൈഡനും കമലയും പരസ്പരം കോര്‍ത്തെങ്കിലും അതൊന്നും കമലയെ ‘കൂട്ടുകാരി’യാക്കുന്നതില്നിന്ന് ബൈഡനെ പിന്തിരിപ്പിച്ചില്ല. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സുമായി ഒരിക്കല്‍ മാത്രമാണ് കമലയുടെ ഡിബേറ്റുണ്ടായത്. ഡിബേറ്റിനിടെ പെന്‍സ് കമലയെ തടസ്സപ്പെടുത്തിയപ്പോള്‍ ”മിസ്റ്റര്‍ വൈസ് പ്രസിഡന്റ്, എെന്റയാണ് അവസരം, എെന്റയാണ് അവസരം” എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അവര്‍ പെന്‍സിനെ നിശ്ശബ്ദനാക്കി. മണിക്കൂറുകള്‍ കഴിയുംമുേമ്ബ കമലയുടെ അതേ വാക്കുകള്‍ എഴുതിയ ടീ ഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ വില്പനക്കെത്തിയിരുന്നു. 2017ല്‍ റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാപിറ്റോള്‍ ഹില്ലില്‍ നടന്ന വാദത്തിനിടെ അറ്റോര്‍ണി ജനറലായിരുന്ന ജെഫ് സെഷന്‍സിനെ കമല ചോദ്യങ്ങള്‍കൊണ്ട് വരിഞ്ഞുമുറുക്കിയതിെന്റ വിഡിയോ വൈറലായിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് എന്നാല്‍, പ്രസിഡന്റില്‍നിന്ന് ഹൃദയമിടിപ്പിെന്റ ദൂരമേയുള്ളൂ എന്നാണ് പറച്ചില്. അവിടെയാണിപ്പോള്‍ കമലയെന്നത് അസാധ്യ നേട്ടമായിത്തന്നെ ചരിത്രം വിലയിരുത്തും. കമലയുടെ വഴികള്‍
അമേരിക്കയില്‍ കാന്‍സര്‍ ഗവേഷകയായിരുന്ന, ചെന്നൈയില്‍ ജനിച്ച ശ്യാമള ഗോപാലന് ആണ് കമലയുടെ മാതാവ്. 1958ല്‍ തുടര്‍ പഠനത്തിനായി ഇവര്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 1963ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ സാമ്ബത്തികശാസ്ത്രം പ്രഫസറായിരുന്ന ജമൈക്കക്കാരന് ഡോണള്‍ഡ് ഹാരിസിനെ വിവാഹം ചെയ്തു. 1971ല്‍ ബന്ധം വേര്‍പിരിഞ്ഞു. തുടര്‍ന്ന് മാതാവിനൊപ്പം കമല കാനഡയിലെ മോണ്‍ട്രിയലിലേക്ക് താമസം മാറ്റി. ബിരുദപഠനത്തിനായി അമേരിക്കയില്‍ തിരിച്ചെത്തി. അലമേഡ കൗണ്ടിയില്‍ ജില്ല ഡെപ്യൂട്ടി അറ്റോര്‍ണിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഡഗ്ലസ് എംഹോഫ് ആണ് ഭര്‍ത്താവ്. കോള്‍ എംഹോഫ് വളര്‍ത്തുമകനും എല്ല എംഹോഫ് വളര്‍ത്തുമകളും. കമലയുടെ ഇളയസഹോദരി മായ ഹാരിസ് പബ്ലിക് പോളിസി വിദഗ്ധയാണ്.

