ഒരു വിക്കനായിരുന്ന വ്യക്തി ; ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ; പുതിയ ബൈഡൻ യുഗപ്പിറവി


ജോസഫ് റോബിനെറ്റ് ബിഡന് സീനിയര്‍- കാതറിന് യൂജീനിയ എന്നിവരുടെ മകനായി 1942 നവംബര്‍ 20നായിരുന്നു ജോസഫ് റോബിനെറ്റ് ബിഡന് ജൂനിയര്‍ എന്ന ജോ ബൈഡെന്റ ജനനം. കത്തോലിക്കാ കുടുംബത്തിലെ മൂത്ത മകനായ അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. തുടക്കത്തില്‍ സമ്ബന്നനായിരുന്ന പിതാവിന് ബൈഡന് ജനിച്ചപ്പോഴേക്കും ബിസിനസില്‍ തിരിച്ചടിയുണ്ടായി. പിന്നീട് അദ്ദേഹവും കുടുംബവും വര്‍ഷങ്ങളോളം ബൈഡെന്റ മാതൃ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 1950 കളില്‍ സ്ക്രാന്റണ്‍ നഗരം സാമ്ബത്തിക തകര്‍ച്ചയില്‍ അകപ്പെട്ടതോടെ ബൈഡെന്റ പിതാവിന് സ്ഥിരമായി ഒരു ജോലി കണ്ടെത്താന്‍പോലും സാധിച്ചില്ല. 1953 മുതല്‍ ഡെലവെയറിലെ ക്ലേമോണ്ടിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന ഈ കുടുംബം തുടര്‍ന്ന് വില്‍മിംഗ്ടണിലുള്ള ഒരു വീട്ടിലേക്ക് താമസം മാറി. അവിടെ, പഴയ കാര്‍ വില്കുന്ന ജോലിയിലായിരുന്നു ബൈഡെന്റ പിതാവിന്.ക്ലേമോണ്ടിലെ ആര്‍ച്ച്മിയര്‍ അക്കാദമിയില്‍ ഹൈസ്കൂള്‍ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്ന ബൈഡന് അക്കാലത്ത് ബേസ്ബോളും കളിച്ചിരുന്നു.1961 ല്‍ അദ്ദേഹം ബിരുദം നേടി. ഒരു വിക്കനായിരുന്ന ബൈഡന് തെന്റ ഇരുപതുകളുടെ ആരംഭം മുതല്‍ ഈ വൈകല്യം മറികടന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു. 1969ല്‍ അറ്റോര്‍ണിയായി. 1970ല്‍ ന്യു കാസ്റ്റ്ല്‍ കണ്ട്രി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ വൈസ് പ്രസിഡന്റകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കന്‍ സെനറ്റിലെ ഏറ്റവും മുതിര്‍ന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെന്‍. 2012ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബൈഡന് (പിന്നില്‍) സഹോദരി ജെയിംസിനും സഹോദരി വലേരിയക്കും ഒപ്പം

അമേരിക്കന്‍ ഐക്യനാടുകളുടെ 47ാംമത്തെ വൈസ് പ്രസിഡന്റായിട്ടാണ് ജോ ബൈഡെന്‍ ഓബാമക്കൊപ്പം ജയിക്കുന്നത്. 1973 മുതല്‍ 2009ല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയര്‍നെ പ്രതിനിധീകരിച്ച് അമേരിക്കന്‍ സെനറ്റില്‍ അംഗമായിരുന്നു.

