ബിജെപി -സിപിഐഎം കൂട്ടുകെട്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ളമുന്നൊരുക്കം. ‘എംഎസ് എഫ്’

ബദിയടുക്ക :ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന ബിജെപി-സിപിഐഎം കൂട്ടുകെട്ടിന്റെ മുന്നൊരുക്കത്തിന്റെ സൂചനയാണ് ബദിയടുക്ക ഗ്രാമ
പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചർളടുക്ക, ജന സെക്രട്ടറി തയ്യിബ് പള്ളത്തടുക്കയും ആരോപിച്ചു.
ആകെ പത്തൊമ്പത് അംഗങ്ങളില്‍ എട്ട് ബിജെപി, എട്ട് യുഡിഎഫ്, രണ്ട് എല്‍ഡിഎഫ്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ ദിവസം വ്യാഴം നടന്ന സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിജെപിക്ക സിപിഎം അംഗങ്ങളും സിപിഎമ്മിന് ബിജെപി അംഗങ്ങളും വോട്ടുകള്‍ കൈമാറി പിന്തുണച്ചു.
സിപിഎം അംഗങ്ങളായ അഞ്ചാം വാര്‍്ഡ് അംഗം ജ്യോതി, പതിമൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച രവികുമാര്‍ റൈ എന്നിവരാണ് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കിയത്. അധികാരത്തിന് വേണ്ടി ഫാസിസ്റ്റ് ശക്തികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ റിഹേസല്‍ ആണെന്നും സിപിഎമ്മിന് വോട്ടുനല്‍കിയവര്‍ ബി ജെ പി വോട്ട് നൽകിയതിന് തുല്യമെന്ന് എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഈ അവിശുദ്ധ കൂട്ട്കെട്ട് തുറന്നുകാട്ടാൻ എം എസ് എഫ് പഞ്ചായത്ത് തലത്തിൽ വ്യാപക പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു.

