കാസർഗോഡ് ‘പൊങ്ങിയ’ കൃത്രിമ ദ്വീപ് ടൂറിസ്റ്റ് കേന്ദ്രമാക്കും; 400 മീ. നീളം, 150 മീ. വീതി, 15 ഏക്കർ വിസ്തീർണ്ണം

ചെറുവത്തൂർ ∙ മടക്കര മത്സ്യബന്ധന തുറമുഖത്തിന് സമീപം പുഴയിൽ നിർമിച്ച കൃത്രിമ ദ്വീപ് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിക്ക് ഉടൻ രൂപം നൽകും. എം.രാജഗോപാലൻ എംഎൽഎയുടെ ആവശ്യത്തെ തുടർന്ന് കലക്ടർ ഡോ.സജിത്ത് ബാബു ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഡിടിപിസി സെക്രട്ടറി ബിജു രാഘവന് നിർദേശം നൽകിയിരുന്നു.
മടക്കര മത്സ്യബന്ധന തുറമുഖത്തിന്റെ ആവശ്യത്തിനായി പുഴയിൽ നിന്ന് ഡ്രജ് ചെയ്തെടുത്ത മണൽ ജിയോ ട്യൂബിന്റെ സംരക്ഷണത്തിൽ കെട്ടി നിർത്തിയാണ് പുഴയിൽ കൃത്രിമ ദ്വീപ് നിർമിച്ചത്. 400 മീറ്റർ നീളത്തിലും 150 മീറ്റർ വീതിയുമുള്ള ദ്വീപിന് 15 ഏക്കറോളം വിസ്തീർണമുണ്ട്. 3.69 കോടി രൂപ ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പാണ് ഡ്രജിങും ദ്വീപ് നിർമാണവും നടത്തിയത്.
നീലേശ്വരം കോട്ടപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 25ലധികം വഞ്ചിവീടുകൾ വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യുന്നത് ദ്വീപിന് സമീപം കൂടിയാണ്. വഞ്ചിവീടിലെ സഞ്ചാരികൾക്ക് ഇടത്താവളം എന്ന നിലയിൽ ദ്വീപിൽ വിശ്രമത്തിനും വിനോദത്തിനും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കാനാണ് ആദ്

