തൃശൂര്‍ മെഡി.കോളജില്‍ മരുന്ന് മാറിനല്‍കി; രോഗി വെന്‍്റിലേറ്ററില്‍

തൃശൂര്‍: തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ മരുന്ന് മാറിനല്‍കിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയില്‍.
അബോധാവസ്ഥയിലുള്ള രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെല്‍ത്ത് ടോണിക്കിന് പകരം അലര്‍ജിക്കുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നല്‍കിയത്. 25കാരനായ ചാലക്കുടി പോട്ട സ്വദേശി അമലിനാണ് ഈ ദുരിതം. മെഡി. കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
ബൈക്ക് അപകടത്തെത്തുടര്‍ന്ന് കൈകാലുകള്‍ ഒടിഞ്ഞ് ഒരു മാസമായി മെഡി. കോളജില്‍ ചികിത്സയിലായിരുന്ന അമല്‍, അസുഖം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് അധികൃതരുടെ അനാസ്ഥ കാരണം വീണ്ടും ദുരിതത്തിലായത്. ആശുപത്രി വളപ്പിലെ ന്യായവില മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങിയ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവെക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റര്‍ സഹായമുള്ള ഐ സി യുവിലേക്ക് മാറ്റി.
ഡോക്ടര്‍ എഴുതിയ മരുന്നിന് പകരം ഫാര്‍മസിസ്റ്റ് മറ്റൊരു മരുന്ന് നല്‍കുകയായിരുന്നു. മരുന്ന് മാറി നല്‍കിയ വിവരമറിഞ്ഞെത്തിയ ഡോക്ടര്‍ ഷോപ്പ് ചുമതലക്കാരനെ വാര്‍ഡില്‍ വിളിച്ചുവരുത്തി ശാസിച്ചു. പ്രായമായ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിന്‍്റിംഗ് തൊഴിലാളിയായ അമല്‍.

