KSDLIVENEWS

Real news for everyone

അമേരിക്ക അക്ഷരാർത്ഥത്തിൽ കപ്പിത്താനില്ലാത്ത കപ്പൽ പോലെ…
ട്രംപിന്റെ ഇനിയുള്ള 10 ദിവസം എന്തായിരിക്കും ? ആണവായുധം ഉപയോഗിക്കാനുള്ള ഗോൾഡൻ കോഡ്സ് ഇപ്പോഴും ട്രംപിന്റെ അധീനതയിൽ

SHARE THIS ON

ലോക പൊലീസില്‍ നിന്നും ബനാന റിപ്പബ്ലിക്കിലേക്കുള്ള ദൂരം കേവലം ഒരു വ്യക്തിയുടെ സ്വാര്‍ത്ഥതമാത്രമാണെന്ന് തെളിയിക്കുകയാണ് അമേരിക്ക. കണിശമായി നടന്നിരുന്ന അമേരിക്കന്‍ ഭരണകൂടം ഇന്നൊരു നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. ഭരണമവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍, അമേരിക്കയുടെ മേല്‍ മറ്റൊരു കളങ്കം കൂടി ചാര്‍ത്തപ്പെടാതിരിക്കാന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ തത്സ്ഥാനത്തുനിന്നും മാറ്റാന്‍ ഇടയില്ല. എന്നാല്‍ ഭരണഘടനയുടെ 25 ആം ഭേദഗതി അപ്രഖ്യാപിതമായി, പരോക്ഷമായി നടപ്പിലാക്കും.
ഇതിന്റെ ഭാഗമായി ട്രംപിനെ സ്വന്തം കാബിനറ്റ് അംഗങ്ങള്‍ പോലും ഒഴിവാക്കുകയാണെന്നാണ് ഒരുപ്രത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രംപ് ഭരണം ഒഴിയുന്ന ജനുവരി 20 വരെ മിക്ക മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളും തത്സ്ഥാനത്ത് തുടരും എന്നാല്‍ ട്രംപ് പ്രസിഡണ്ടല്ല എന്ന രീതിയിലായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. ഭരണകൂടത്തോട് അടുത്ത ചില വൃത്തങ്ങള്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം എന്നാണ് ആക്സിയോണ്‍ റിപ്പോര്‍ട്ടര്‍ ജോനാഥന്‍ സ്വാന്‍ പറയുന്നത്. ഇവരില്‍ മിക്കവരും ട്രംപിന് മുഖം കൊടുക്കാതെ മാറി നടക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബിനറ്റ് അംഗങ്ങള്‍ ട്രംപിനെ തഴഞ്ഞാലും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ ട്രംപിനെ അവഗണിച്ചാലും ട്രംപിന് പല അധികാരങ്ങളും ഇപ്പോഴുമുണ്ട്. ആണവായുധങ്ങള്‍ ഉപയോഗിക്കുവാനുള്ള ഗോള്‍ഡന്‍ കോഡ്സ് ഇപ്പോഴും ട്രംപിന്റെ അധീനതയിലാണ്. ന്യുക്ലിയര്‍ കോഡില്‍ ട്രംപിനുള്ള അധികാരം എടുത്തുമാറ്റണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ നാന്‍സി പെലോസി സൈന്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും, ട്രംപ് പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം അതിന് കഴിയുമെന്ന് തോന്നുന്നില്ല.

കാബിനറ്റ് അംഗങ്ങള്‍ നിലവില്‍ ട്രംപുമായി ബന്ധപ്പെടാതെ ഭരണം നടത്തിക്കൊണ്ടുപോവുകയാണ്. പക്ഷെ, ആണവായുധങ്ങള്‍ക്ക് മേല്‍ പ്രസിഡണ്ടിനുള്ള അധികാരം അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ ആശങ്കയിലാഴ്‌ത്തുകയാണ്. അഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ എന്തെങ്കിലും ഉത്തരവുകള്‍ ട്രംപ് പുറത്തിറക്കുകയാണെങ്കില്‍, കാബിനറ്റ് അംഗങ്ങള്‍ക്ക് അത് നിരസിക്കാനാകും. എന്നാല്‍ ആണവായുധങ്ങളുടെ കാര്യത്തില്‍ പരമാധികാരം പ്രസിഡണ്ടിനാണ്.

ജനുവരി ട്രംപിന്റെ ആഹ്വാനമനുസരിച്ച്‌ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ കാട്ടിക്കൂട

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!