KSDLIVENEWS

Real news for everyone

ഒരു മിനിറ്റില്‍ 40,000 ലീറ്റര്‍ വെള്ളം; ഇനി നിയന്ത്രിക്കേണ്ടത് 30% പ്രദേശത്തെ പുക

SHARE THIS ON

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കലക്ടര്‍ എൻ.എസ്.കെ.ഉമേഷ്. 30 ശതമാനം പ്രദേശത്തെ പുക ഇല്ലാതാക്കാന്‍ ശ്രമം തുടരുകയാണ്. ഒരു മിനിറ്റില്‍ 40,000 ലീറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നതെന്ന് കലക്ടർ ഫെയ്സ്ബുക്കിൽ അറിയിച്ചു. പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും ഉള്ളത് തടസ്സമാണെന്ന്  അഗ്നിരക്ഷാസേന വ്യക്തമാക്കി. ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം: അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!