KSDLIVENEWS

Real news for everyone

കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; പടക്കംപൊട്ടിച്ച് തുരത്താൻ ശ്രമിച്ച് നാട്ടുകാർ

SHARE THIS ON

കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്ച രാവിലെ ഏഴിനാണ് സംഭവം.  പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്ഥലത്തെത്തിയിരുന്നു. നിലവിൽ ആന കാടുകയറിയതായാണ് വിവരം. കഴിഞ്ഞ മാസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!