KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 69 പേർക്കും. 47 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 74 പേര്‍ക്ക് കോവിഡ്,
47 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 74 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 69 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7744 പേര്‍

വീടുകളില്‍ 7373 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7744 പേരാണ്. പുതിയതായി 538 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1032 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 65 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 445 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 60 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 47 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.

23004 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1076 പേര്‍ വിദേശത്ത് നിന്നെത്തിയവരും 842 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 21086 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21824 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 938 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 666 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി.

ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

ബേഡഡുക്ക- 1
ചെങ്കള- 1
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 7
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 4
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 3
കോടോംബേളൂര്‍- 2
കുമ്പള- 2
കുറ്റിക്കോല്‍- 1
മംഗല്‍പാടി- 1
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍- 3
നീലേശ്വരം – 9
പടന്ന- 1
പള്ളിക്കര- 2
പനത്തടി- 3
പിലിക്കോട്- 4
പുല്ലൂര്‍ പെരിയ- 11
തൃക്കരിപ്പൂര്‍- 1
വലിയപ്പറമ്പ- 3
വെസ്റ്റ് എളേരി- 3

ശനിയാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

ബളാല്‍-1
ബേഡഡുക്ക-2
ചെമ്മനാട്-2
ദേലംമ്പാടി-6
കളളാര്‍-6
കാഞ്ഞങ്ങാട്-3
കാസര്‍കോട് -3
കയ്യൂര്‍ചീമേനി-1
കോടോം ബേളൂര്‍-1
മധൂര്‍-2
മടിക്കൈ -5
പടന്ന-3
പനത്തടി-2
പിലിക്കോട്-4
പുത്തിഗെ-1
ഉദുമ-2
വെസ്റ്റ് എളേരി-2

ഇതര ജില്ല
പാലക്കാട്-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!